നാഗാലാന്‍ഡില്‍ 123 പുതിയ കൊവിഡ് കേസുകള്‍ - covid latest news
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1505 ആയി.

നാഗാലാന്‍ഡില്‍ 123 പുതിയ കൊവിഡ് കേസുകള്‍
കൊഹിമ: നാഗാലാൻഡില്‍ 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുട എണ്ണം 7363. ഇതില്‍ 5770 പേര്‍ രോഗമുക്തരായി. 1505 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. 16 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഒരു മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 27 പേരാണ് നാഗാലാന്‍ഡില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ദിമാപൂര്‍ (66), കൊഹിമ (37), എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.