കേരളം

kerala

ETV Bharat / bharat

നാഗാലൻഡിലെ കൊവിഡ് വീണ്ടെടുക്കൽ നിരക്കിൽ പുരോഗതി - പുരോഗതി

തുടർച്ചയായ നാലാം ദിവസവും രോഗമുക്തി നിരക്കിൽ വർധനവുള്ളതായി ആരോഗ്യമന്ത്രി എസ് പങ്‌നു ഫോം അറിയിച്ചു. ഇതുവരെ 1,664 പേർക്ക് രോഗം ഭേദമായി. നാഗാലാൻഡിലെ വീണ്ടെടുക്കൽ നിരക്ക് 47.27 ശതമാനമായി ഉയർന്നു.

നാഗാലാൻഡിലെ കൊവിഡ് വീണ്ടെടുക്കൽ നിരക്കിൽ പുരോഗതി
നാഗാലാൻഡിലെ കൊവിഡ് വീണ്ടെടുക്കൽ നിരക്കിൽ പുരോഗതി

By

Published : Aug 19, 2020, 8:26 AM IST

കൊഹിമ: നാഗാലൻഡിൽ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് വർധിക്കുന്നു. കഴിഞ്ഞ ദിവസം 134 പേർ രോഗമുക്തി നേടി. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 65 ആണ്. തുടർച്ചയായ നാലാം ദിവസവും രോഗമുക്തി നിരക്കിൽ വർധനവുള്ളതായി ആരോഗ്യമന്ത്രി എസ് പങ്‌നു ഫോം അറിയിച്ചു.

ഇതുവരെ 1,664 പേർക്ക് രോഗം ഭേദമായി. നാഗാലൻഡിലെ വീണ്ടെടുക്കൽ നിരക്ക് 47.27 ശതമാനമായി ഉയർന്നു. ആകെ രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 3,520 ആണ്. സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കേസുകളിൽ 1,548 പേർ സായുധ സേന അംഗങ്ങളും അർധസൈനികരുമാണ്. അണുബാധയില്ലാത്ത ഏക ജില്ലയായി കിഫയർ ജില്ല തുടരുന്നു.

ABOUT THE AUTHOR

...view details