നാഗലാന്‍ഡില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - covid 19
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 625 ആയി.

നാഗലാന്‍ഡില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
കൊഹിമ: നാഗാലാന്‍ഡില്‍ 24 മണിക്കൂറിനിടെ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 625 ആയി. തിങ്കളാഴ്‌ച 12 പേര്‍ കൂടി രോഗമുക്തരായതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി എസ്. പങ്‌നു ഫോം പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ മോം ജില്ലയില്‍ നിന്നും 15 പേര്‍ ദിമാപൂരില്‍ നിന്നുമാണ്. നിലവില്‍ സംസ്ഥാനത്ത് 382 പേരാണ് ചികിത്സയിലുള്ളത്. 243 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.