നാഗാലാൻഡിൽ പുതിയ 13 കൊവിഡ് കേസുകൾ കൂടി - rate
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 657 ആയി, നിലവിൽ ഇവിടെ 353 പേർ ചികിൽസയിൽ കഴിയുന്നുണ്ട്
![നാഗാലാൻഡിൽ പുതിയ 13 കൊവിഡ് കേസുകൾ കൂടി കൊഹിമ നാഗാലാൻഡ് കൊവിഡ് nagaland covid updates kohima corona recovery rate death rate](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7950715-698-7950715-1594246767691.jpg)
നാഗാലാൻഡിൽ പുതിയ 13 കൊവിഡ് കേസുകൾ കൂടി
കൊഹിമ: നാഗാലാൻഡിൽ പുതിയ 13 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 657 ആയി. പുതിയ കൊവിഡ് കേസുകളിൽ ഒൻപത് എണ്ണം ദിമാപൂരിലും ഓരെൊ കേസുകൾ വീതം കൊഹിമ, മോൺ, മോക്കോച്ചുംഗ്, ട്യൂൻസാങ് എന്നീ ജില്ലകളിലുമാണ് റിപ്പോർട്ട് ചെയ്തത്. അതേ സമയം നാഗാലാൻഡിൽ ഒരാൾ കൂടി രോഗമുക്തി നേടി. നിലവിൽ ഇവിടെ 353 പേർ ചികിൽസയിൽ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 304 പേർ രോഗമുക്തി നേടിയിട്ടുണ്ട്.