കേരളം

kerala

നാഗാ സമാധാന ചര്‍ച്ചകള്‍ : അസമിന്‍റെ താല്‍പര്യങ്ങൾ സംരക്ഷിക്കുമെന്ന് കേന്ദ്രം

നാഗാലാന്‍റ് വിഷയത്തില്‍ സര്‍ക്കാരെടുക്കുന്ന നിലപാട് അയല്‍ സംസ്ഥാനമായ അസമിനെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തിയത്.

By

Published : Nov 8, 2019, 9:11 AM IST

Published : Nov 8, 2019, 9:11 AM IST

നാഗാ സമാധാന ചര്‍ച്ചകള്‍ : അസമിന്‍റെ താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : നാഗാലാന്‍റിലെ വിഘടനവാദ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാൻ നാഗ വിമത ഗ്രൂപ്പുകളുമായി ചര്‍ച്ചകള്‍ തുടരുന്നതിനൊപ്പം, അസമിലെ പ്രശ്‌നങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് മോദിയുടെ പ്രഖ്യാപനം.

നാഗാലന്‍റിലെ ആഭ്യന്തര സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമം കേന്ദ്രം ആരംഭിച്ചതിന് പിന്നാലെയാണ് തങ്ങളെയും പരിഗണിക്കണമെന്ന ആവശ്യവുമായി അസം രംഗത്തെത്തിയത്. നാഗാലാന്‍റില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും അയല്‍ സംസ്ഥാനങ്ങളായ അസമിനെയും മണിപ്പൂരിനെയും ബാധിക്കും. അതിനാല്‍ തന്നെ സമാധാന കരാറിലേക്ക് എത്തുമ്പോള്‍ തങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാകരുതെന്ന് അസം, മണിപ്പൂര്‍ സര്‍ക്കാരുകള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. അതേസമം അസമിലെ വിഘടനവാദികളായ 'ഉള്‍ഫ'യെ നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്‌തു.


അസമിലെ മറ്റ് പ്രശ്‌നങ്ങളും മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍ കൂടികാഴ്‌ചയില്‍ ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തുള്ള നുമലിഗാര്‍ എണ്ണ ശുദ്ധീകരണ പ്ലാന്‍റ് സ്വകാര്യവത്കരിക്കാനുള്ള നീക്കമുണ്ടാകരുതെന്നും, കമ്പനി പൊതുമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ഉന്നയിച്ചു. ഭാരത് പെട്രോളിയം കൈവശം വച്ചിരിക്കുന്ന 61.65 ശതമാനം ഓഹരി സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ കേന്ദ്രം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അസം മുഖ്യമന്ത്രി വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ABOUT THE AUTHOR

...view details