ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ ചർച്ചചെയ്യാൻ ബിജെപി ആസ്ഥാനത്ത് ബിജെപി അധ്യക്ഷൻ നദ്ദയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപടെ നിരവധി കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 200 ലധികം സീറ്റുകൾ നേടാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ബംഗാൾ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ചർച്ചചെയ്യാൻ പാർട്ടി നേതാക്കളുമായി നദ്ദയുടെ ചർച്ച ഇന്ന് - bjp bengal
ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപടെ നിരവധി കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.

ബംഗാൾ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ചർച്ചചെയ്യാൻ പാർട്ടി നേതാക്കളുമായി നദ്ദയുടെ ചർച്ച ഇന്ന്
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേന്ദ്രമന്ത്രിമാരെ ചുമതലപെടുത്തും. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനുവരി 23 ന് കൊൽക്കത്ത സന്ദർശനവും യോഗത്തിൽ ചർച്ചയാകും. ജനുവരി 30 മുതൽ രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനായി ഷാ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി വിവിധ കേന്ദ്രമന്ത്രിമാർ പശ്ചിമ ബംഗാൾ സന്ദർശിക്കും.