ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ കൊവിഡ് പ്രതിരോധ സന്ദേശത്തിന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നന്ദി അറിയിച്ചു. "സോണിയ ജിക്ക് നന്ദി, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക" എന്നാണ് നദ്ദ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
സോണിയ ഗാന്ധിയുടെ വീഡിയോ സന്ദേശത്തിന് നന്ദി പറഞ്ഞ് ജെ.പി നദ്ദ - sonia gandhi
ലോക് ഡൗൺ നിയമങ്ങൾ പാലിക്കാനും വീടിനകത്ത് തന്നെ തുടരാനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീഡിയോയിലൂടെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
![സോണിയ ഗാന്ധിയുടെ വീഡിയോ സന്ദേശത്തിന് നന്ദി പറഞ്ഞ് ജെ.പി നദ്ദ ജെ.പി നദ്ദ സോണിയ ഗാന്ധി വീഡിയോ സന്ദേശം Nadda thanks Sonia sonia gandhi j.p nadda](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6785024-445-6785024-1586844621232.jpg)
ലോക് ഡൗൺ നിയമങ്ങൾ പാലിക്കാനും വീടിനകത്ത് തന്നെ തുടരാനും സോണിയ ഗാന്ധി വീഡിയോയിലൂടെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിന്‍റെ പിന്തുണ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. നമ്മുടെ രാജ്യം ഉടൻ തന്നെ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ ഗാന്ധി വീഡിയോയിൽ പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ട് മുമ്പാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ വീഡിയോ സന്ദേശം പുറത്തുവന്നത്. രാജ്യവ്യാപകമായി ലോക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.