ചെന്നൈ: ബിജെപി പ്രസിഡന്‍റും രാജ്യസഭാ അംഗവുമായ ജെ.പി.നദ്ദയും കോൺഗ്രസ് നേതാവും ലോക്സഭാ അംഗവുമായ രാഹുൽ ഗാന്ധിയും കൊയ്ത്തുത്സവമായ പൊങ്കൽ ആഘോഷിക്കുന്നതിനായി ജനുവരി 14 ന് തമിഴ്‌നാട്ടിൽ എത്തും. തമിഴ്‌നാട് ബിജെപി യൂണിറ്റ് സംഘടിപ്പിക്കുന്ന നമ്മ ഊര് പൊങ്കല്‍ വിഴ എന്ന പരിപാടിയിലും നദ്ദ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന കായിക മത്സരങ്ങള്‍ക്കും, പരമ്പരാഗത കലകള്‍ക്കും സാക്ഷ്യം വഹിക്കുന്ന നദ്ദ കാളവണ്ടിയില്‍ സവാരി നടത്തുകയും ചെയ്യും. തുടര്‍ന്ന് ജനങ്ങളെ അഭിസംഭോദന ചെയ്ത് സംസാരിക്കും. തമിഴ് മാസികയായ തുഗ്ലക്കിന്‍റെ വാർഷിക ചടങ്ങിലും നദ്ദ പങ്കെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പൊങ്കല്‍ ആഘോഷിക്കാന്‍ ജെ പി നദ്ദയും രാഹുല്‍ ഗാന്ധിയും തമിഴ്നാട്ടിലെത്തും - പൊങ്കല്‍
ബിജെപി പ്രസിഡന്‍റും രാജ്യസഭാ അംഗവുമായ ജെ.പി.നദ്ദയും കോൺഗ്രസ് നേതാവും ലോക്സഭാ അംഗവുമായ രാഹുൽ ഗാന്ധിയും കൊയ്ത്തുത്സവമായ പൊങ്കൽ ആഘോഷിക്കുന്നതിനായി ജനുവരി 14 ന് തമിഴ്‌നാട്ടിൽ എത്തും.
പൊങ്കല്‍ ആഘോഷിക്കാന്‍ ജെ പി നദ്ദയും രാഹുല്‍ ഗാന്ധിയും തമിഴ്നാട്ടിലെത്തും
മധുര ജില്ലയിലെ അവനിയപുരത്ത് തമിഴ്‌നാടിന്‍റെ പരമ്പരാഗത കായിക വിനോദമായ ജല്ലിക്കെട്ടിന് രാഹുല്‍ഗാന്ധി സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന യൂണിറ്റ് അറിയിച്ചു. രാഹുലിന് തമിഴ് വണക്കം- എന്നതാണ് രാഹുല്‍ഗാന്ധിയുടെ തമിഴ്നാട് സന്ദര്‍ശനത്തിന്‍റെ ടാഗ് ലൈന്‍.
TAGGED:
Pongal