ന്യൂഡല്‍ഹി:ബാല്ലിയ വെടിവെപ്പുമായി ബന്ധപ്പെട്ട് യുപി എംഎല്‍എ സുരേന്ദ്ര സിങിന്‍റെ പ്രസ്‌താവനകളില്‍ അതൃപ്‌തിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കുറ്റവാളിയെ പിന്തുണച്ച എംഎല്‍എയുടെ പ്രസ്‌താവനയെ തുടര്‍ന്നാണ് ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ നിന്നും എംഎല്‍എ വിട്ട് നില്‍ക്കണമെന്നാവശ്യപ്പെട്ട് യുപി ബിജെപി തലവന്‍ സ്വതന്ത്ര ദേവ് സിങിന് നദ്ദ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബാല്ലിയയിലെ ദുര്‍ജാന്‍പൂരില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി നേതാവ് ധീരേന്ദ്ര പ്രതാപ് സിങ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ബാല്ലിയ വെടിവെപ്പ്; എംഎല്‍എയുടെ പ്രസ്‌താവനകളില്‍ അതൃപ്‌തിയറിയുമായി ബിജെപി - JP Nadda
കേസന്വേഷണത്തില്‍ നിന്നും എംഎല്‍എ വിട്ട് നില്‍ക്കണമെന്നാവശ്യപ്പെട്ട് യുപി ബിജെപി തലവന്‍ സ്വതന്ത്ര ദേവ് സിങിന് നദ്ദ നിര്‍ദേശം നല്‍കി.
ബാല്ലിയ വെടിവെപ്പ്; എംഎല്‍എ സുരേന്ദ്ര സിങിന്‍റെ പ്രസ്‌താവനകളില്‍ അതൃപ്‌തിയറിയിച്ച് ജെപി നദ്ദ
സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും എങ്കിലും കേസില്‍ ഏകപക്ഷീയമായാണ് അന്വേഷണം നടത്തുന്നതെന്ന് എംഎല്‍എ സുരേന്ദ്ര സിങ് കുറ്റപ്പെടുത്തിയിരുന്നു. പരിക്കേറ്റ ആറ് സ്‌ത്രീകളുടെ വേദന ആരും കാണുന്നില്ലെന്നും ധീരേന്ദ്ര സിങ് സ്വയം പ്രതിരോധത്തിനായാണ് വെടിവെച്ചതെന്നും എംഎല്‍എ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ധീരേന്ദ്ര പ്രതാപ് സിങിനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്‌തിരുന്നു.