മൈസൂർ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം - 4 people
മൈസൂരില്‍ നിന്നും വരികയായിരുന്ന ലോറിയും മൂന്ന് ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മൈസൂര്‍: ടി നരസിപൂർ-മൈസൂർ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മൈസൂരില്‍ നിന്നും വരികയായിരുന്ന ലോറിയും മൂന്ന് ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് യാത്രികരായ രാഘവേന്ദ്ര, മധു കുമാർ, മധു, അഹമദ് ഖാൻ എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ മൈസൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നവരായിരുന്നു. ടി നരസിപൂരിലെ സുഹൃത്തിന്‍റെ വീട്ടില്‍ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.