കേരളം

kerala

ETV Bharat / bharat

തന്‍റെ ഫോണ്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തിയെന്ന് മമതാ ബാനര്‍ജി - മമതാ ബാനര്‍ജി

ഫോണ്‍ ചോര്‍ത്തല്‍ നടന്നത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമോയെന്ന ചോദ്യത്തിന് കേന്ദ്രത്തിന് എല്ലാം അറിയാമെന്നും, അവരാണ് ഇതിന് പിന്നിലെന്നും മമത മറുപടി പറഞ്ഞു

തന്‍റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് മമതാ ബാനര്‍ജി; പിന്നില്‍ കേന്ദ്രമെന്നും ആരോപണം

By

Published : Nov 3, 2019, 8:30 AM IST

കൊല്‍ക്കത്ത: തന്‍റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി വെസ്‌റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ശനിയാഴ്‌ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മമതയുടെ പ്രസ്‌താവന. "ഫോണ്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വിവരം ലഭിച്ചിട്ടുള്ളത് , അതിനുള്ള തെളിവ് എന്‍റെ പക്കലുണ്ട്" മമത വ്യക്‌തമാക്കി.

സംഭവത്തിന് പിന്നാല്‍ കേന്ദ്ര സര്‍ക്കാരാണെന്നും മമത ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിനെ സംഭവം അറിയിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇനി എന്താണ് അറിയിക്കേണ്ടതെന്നും സർക്കാരിന് എല്ലാം അറിയാം. സർക്കാരാണ് അത് ചെയ്തതെന്നും മമത പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും അടക്കം നിരവധി പേരുടെ വാട്‌സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

സമാന രീതിയില്‍ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി മമത മുമ്പും രംഗത്തെത്തിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശമുന്നയിച്ചതിന് പിന്നാലെ തന്‍റെ ഫോണ്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം ചോര്‍ത്തിയെന്ന് മമത ആരോപണം ഉന്നയിച്ചിരുന്നു.

ABOUT THE AUTHOR

...view details