ന്യൂഡൽഹി: സ്ഥാനമാനങ്ങൾ താൻ ആഗ്രഹിച്ചിട്ടില്ലെന്ന് രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും മറ്റ് എംഎൽഎമാരും സംഘടനാ പ്രശ്‌നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കുത്തഴിഞ്ഞ ഭരണരീതിയും ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിമത കോൺഗ്രസ് എംഎൽഎമാർ പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയെയും കെ. സി. വേണുഗോപാലിനെയും സന്ദർശിച്ച് അവരുടെ പരാതികൾ നൽകി.
തന്‍റെ പോരാട്ടം സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്ന് സച്ചിൻ പൈലറ്റ് - സച്ചിൻ പൈലറ്റ്
താനും മറ്റ് എംഎൽഎമാരും സംഘടനാ പ്രശ്‌നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കുത്തഴിഞ്ഞ ഭരണരീതിയും ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു
താൻ ഒരിക്കലും സ്ഥാനം ആഗ്രഹിച്ചിട്ടില്ല. പാർട്ടിയ്ക്ക് സ്ഥാനമാനങ്ങൾ നൽകുകയും തിരികെ എടുക്കുകയും ചെയ്യാം. രാജസ്ഥാൻ സർക്കാർ രൂപീകരിക്കുന്നതിൽ അധ്വാനിച്ച എല്ലാവർക്കും ലഭിക്കേണ്ട മര്യാദയ്ക്ക് വേണ്ടിയാണ് ഞാൻ പോരാടിയത്. രാജസ്ഥാനിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ താൻ കഠിനമായി പരിശ്രമിച്ചുവെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാർട്ടി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും പൈലറ്റ് പറഞ്ഞു. തന്‍റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുമെന്നും രാജസ്ഥാനിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ, ഞങ്ങൾ വിലമതിക്കുന്ന ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, പരാതികൾ ശ്രദ്ധിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തതിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിഎൻസി ഇന്ത്യ നേതാക്കൾ എന്നിവർക്ക് പൈലറ്റ് നന്ദി അറിയിച്ചു.