ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂരിൽ മൂർച്ചയേറിയ ആയുധത്തിൽ നിന്ന് പരിക്കേറ്റ് കൊല്ലപ്പെട്ട നിലയിൽ 17കാരിയുടെ മൃതദേഹം കണ്ടെത്തി. നീംഗാവ് പൊലീസ് പരിധിയിലുള്ള ഗ്രാമത്തിൽ നിന്ന് 200 മീറ്റർ അകലെയുള്ള വരണ്ട കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ പരിക്കേറ്റ അടയാളങ്ങളുണ്ടായിരുന്നു.
ഉത്തർപ്രദേശിൽ പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തി - ഉത്തർപ്രദേശിൽ പതിനേഴുകരിയുടെ മൃതദേഹം കണ്ടെത്തി
നീംഗാവ് പൊലീസ് പരിധിയിലുള്ള ഗ്രാമത്തിൽ നിന്ന് 200 മീറ്റർ അകലെയുള്ള വരണ്ട കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ പരിക്കേറ്റ അടയാളങ്ങളുണ്ടായിരുന്നു.
ഉത്തർപ്രദേശ് ബോർഡിൽ നിന്ന് പെൺകുട്ടി ഇന്‍റർമീഡിയറ്റ് കോഴ്സ് ചെയ്യുകയായിരുന്നു. സ്‌കോളർഷിപ്പ് ഫോം പൂരിപ്പിക്കാൻ തിങ്കളാഴ്ച അടുത്തുള്ള പട്ടണത്തിലേക്ക് പോയതായും മാതാപിതാക്കൾ പറയുന്നു. എന്നാൽ, വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായി സംഭവസ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) മിതൗലി ഷിതാൻഷു കുമാർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.