ബെഗളുരു:ന്യൂനപക്ഷ വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗവുമായി കർണാടക ബിജെപി എംഎൽഎ രേണുകാചാര്യ. പൗരത്വ നിയമ ഭേദഗതിയിൽ അനുകൂല റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം. മുസ്ലിം പള്ളികൾക്കുള്ളിൽ പ്രാർഥനക്ക് പകരം ആയുധങ്ങൾ ശേഖരിക്കുകയാണ് ചിലർ ചെയ്യുന്നത് എന്നായിരുന്നു എംഎൽഎയുടെ പരാമർശം.
വിദ്വേഷ പ്രസംഗവുമായി കർണാടകയിലെ ബിജെപി എംഎൽഎ - ബിജെപി എംഎൽഎ രേണുകാചാര്യ
പ്രാർഥിക്കുന്നതിന് പകരം ചിലർ മുസ്ലിം പള്ളികൾക്കുള്ളിൽ ആയുധങ്ങൾ സൂക്ഷിക്കുന്നു എന്നായിരുന്നു ബിജെപി എംഎൽഎ രേണുകാചാര്യയുടെ പരാമർശം
മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി കർണാടകയിലെ ബിജെപി എംഎൽഎ
നിങ്ങൾ പള്ളികൾക്കുള്ളിൽ മതശാസനകള്‍ പുറപ്പെടുവിക്കുകയാണോ? നിങ്ങൾ പ്രാർഥിക്കാറുണ്ടോ, ആയുധങ്ങൾ ശേഖരിക്കുന്നതിനാണോ പള്ളികൾ? രേണുകാചര്യ ചോദിച്ചു. നേരത്തെ കർണാടകയിലെ എംഎൽഎ ജി സോമശേഖര റെഢിയും മുസ്ലിങ്ങൾക്കെതിരെ പരാമർശം നടത്തിയിരുന്നു. ഭൂരിപക്ഷ വിഭാഗം തിരിച്ച് പ്രതികരക്കാൻ തുടങ്ങിയാൽ ന്യൂനപക്ഷത്തിന്‍റെ അവസ്ഥയെന്താകുമെന്നും അതോർക്കണമെന്നുമായിരുന്നു സോമശേഖര റെഢി പറഞ്ഞത്.