ഹൈദരാബാദ്:മുസ്ലിം വനിതാ (വിവാഹ അവകാശങ്ങൾ സംരക്ഷിക്കൽ) ബിൽ പാസാക്കി ഒരു വർഷം തികഞ്ഞ സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‌വി, സ്‌മൃതി ഇറാനി, രവിശങ്കർ പ്രസാദ് എന്നിവർ വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തുടനീളമുള്ള മുസ്‌ലിം സ്ത്രീകളുമായി സംവദിച്ചു. കഴിഞ്ഞ വർഷം ജൂലൈ 31നാണ് മുത്തലാഖ് ബിൽ പാർലമെന്‍റ് പാസാക്കിയത്. ബില്ല് പാസാക്കി അടുത്ത ദിവസം രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. മുത്തലാഖ് നിർത്തലാക്കിയ ദിവസം 'മുസ്‌ലിം വനിതാ അവകാശ ദിനം' അഥവ 'മുസ്‌ലിം മഹിള അധികർ ദിവസ്' ആയി ആഘോഷിക്കുന്നു.
മുത്തലാഖ് നിർത്തലാക്കിയിട്ട് ഒരു വർഷം; മുസ്ലിം വനിതകളുമായി സംവദിച്ച് കേന്ദ്ര മന്ത്രിമാർ - മുത്തലാഖ് നിർത്തലാക്കിയിട്ട് ഒരു വർഷം മുസ്ലീം വനിതകളുമായി സംവദിച്ച് കേന്ദ്ര മന്ത്രിമാർ
കഴിഞ്ഞ വർഷം ജൂലൈ 31നാണ് മുത്തലാഖ് ബിൽ പാർലമെന്‍റ് പാസാക്കിയത്
ഇത് ചരിത്രപരമായ ദിവസമാണ്. ഈ ദിവസം മുത്തലാഖ് ബിൽ പാർലമെന്‍റ് പാസാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെയും അഭിനന്ദനം അറിയിക്കുന്നുവെന്ന് സെൻട്രൽ വഖഫ് കൗൺസിൽ അംഗം ഹനീഫ് അലി പറഞ്ഞു. മുത്തലാഖ് നിർത്തലാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചപ്പോൾ പലരും എതിർപ്പറിയിച്ചിരുന്നതായി ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. അതേസമയം, ഈ നിയമം സ്ത്രീകളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടിയുള്ളതാണ്. മുസ്ലിം സ്ത്രീകളെ ഡിജിറ്റൽ സാക്ഷരരാക്കാനുള്ള ആശയങ്ങളിൽ സർക്കാർ പ്രവർത്തിക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.