പ്രസിഡന്‍റുള്ള വേദിയിലേക്ക് പ്രവേശനം നിഷേധിച്ചു;സ്വർണ മെഡൽ നിരസിച്ച് വിദ്യാർഥി - Muslim Student Denied Entry to Convocation, Refused to accept the medal as a mark of Protest
പ്രസിഡന്‍റ് കടന്നു വന്നപ്പോൾ എസ്.പി ഹാളിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടതായും ഹാളിന് പുറത്ത് ഒരു മണിക്കൂർ കാത്തിരിക്കാൻ പറഞ്ഞതായും വിദ്യാർഥി പറഞ്ഞു.
ചെന്നൈ: പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് അവാർഡ് നൽകുന്ന ഹാളിലേക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നുള്ള മാസ് കമ്മ്യൂണിക്കേഷൻ സ്വർണ മെഡൽ ജേതാവ് മെഡൽ നിരസിച്ചു. പ്രസിഡന്‍റ് കടന്നു വന്നപ്പോൾ എസ്.പി ഹാളിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടതായി വിദ്യാർഥി പറയുന്നു. ഹാളിന് പുറത്ത് ഒരു മണിക്കൂറാണ് വിദ്യാർഥി കാത്തുനിന്നത്. പ്രസിഡന്‍റിന്‍റെ പ്രസംഗം പുറത്ത് നിന്നാണ് കേട്ടതെന്നും വിദ്യാർഥി പറയുന്നു . എന്തുകൊണ്ടാണ് തനിക്ക് പ്രവേശനം നിഷേധിച്ചതെന്ന് അറിയില്ലെന്നും വിദ്യാർഥി പറയുന്നു . പ്രസിഡന്‍റ് വേദിയിൽ നിന്ന് പോയ ശേഷമാണ് വിദ്യാർഥി സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. എന്നാല്‍ പ്രതിഷേധ സൂചകമായി സ്വർണ മെഡൽ സ്വീകരിച്ചില്ല.