കേരളം

kerala

ETV Bharat / bharat

ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്‍റെ വൈവിധ്യത്തെ തകര്‍ക്കുമെന്ന് വാദം

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമഭേദഗതിക്കെതിരെ ബോർഡ് പ്രമേയം പാസാക്കി. അതേസമയം എന്ത് സംഭവിച്ചാലും അയോധ്യഭൂമി ആര്‍ക്കും വിട്ടുനല്‍കേണ്ടതില്ലെന്നും കമ്മിറ്റിയില്‍ തീരുമാനമായി.

By

Published : Oct 13, 2019, 9:07 AM IST

മുത്തലാഖ് വിധിക്കെതിരെ പ്രമേയം പാസാക്കി അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ്

ലക്‌നൗ: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ (വിവാഹസംരക്ഷണ നിയമം 2019) നിയമഭേദഗതിക്കെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ്. നിയമം മുസ്ലീം സ്‌ത്രീകളുടെ അവകാശങ്ങളും, സംരക്ഷണവും ഉറപ്പാക്കില്ലെന്നും, മറിച്ച് അവ നശിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ബോര്‍ഡ് പ്രമേയം പാസാക്കി.
ഏകീകൃത സിവില്‍ കോഡെന്ന ആശയം രാജ്യത്തിന്‍റെ വൈവിധ്യത്തെ തകര്‍ക്കുന്നതാണെന്നും, നിയമം മുഖേന അതിന് ശ്രമിച്ചാല്‍ ശക്‌തമായി എതിര്‍ക്കുമെന്നും ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി വ്യക്‌തമാക്കി.
അയോധ്യകേസില്‍ മുസ്ലീമുകള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതാണ് ന്യായമെന്നും ബോര്‍ഡ് കമ്മിറ്റി വിലയിരുത്തി. പള്ളിയുടെ ഭൂമി ഒരു കാരണവശാലും ആര്‍ക്കും വിട്ടുനല്‍കേണ്ടതില്ലെന്നും കമ്മിറ്റിയില്‍ തീരുമാനമായി.

ABOUT THE AUTHOR

...view details