കേരളം

kerala

ETV Bharat / bharat

ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ കസ്റ്റഡിയില്‍ - മുര്‍ഷിദാബിലെ കൊലപാതകം

കൊല്ലപ്പെട്ട മായ പാലിന് ആര്‍എസ്എസുമായി ബന്ധമില്ലെന്നും കൊലപാതകം രാഷ്ട്രീയവല്‍ക്കരിക്കേണ്ടെന്നും പൊലീസ്.

മുര്‍ഷിദാബാദ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം:നാലുപേരെ കസ്റ്റഡിയിലെടുത്തു

By

Published : Oct 12, 2019, 12:28 PM IST

Updated : Oct 12, 2019, 12:33 PM IST

കൊല്‍ക്കത്ത:പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. ദക്ഷിണ ബംഗാള്‍ എഡിജിപി സഞ്ജയ് സിംഗ്, എസ്‌പി മുകേഷ് കുമാര്‍, അഡീഷണല്‍ എസ്‌പി അനേഷ് സര്‍ക്കാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത നാലു പേരെയും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മായ പാലിന് ആര്‍എസ്എസുമായി ബന്ധമില്ലെന്നും കൊലപാതകം രാഷ്ട്രീയവല്‍ക്കരിക്കേണ്ടെന്നും പൊലീസ് പറഞ്ഞു. മായ പാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് ബിജെപി നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

മുര്‍ഷിദാബാദില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ കസ്റ്റഡിയില്‍
Last Updated : Oct 12, 2019, 12:33 PM IST

ABOUT THE AUTHOR

...view details