ശ്രീനഗര്‍ : കേന്ദ്രഭരണ പ്രദേശമായതിന് ശേഷമുള്ള ജമ്മു കശ്‌മീരിന്‍റെ ആദ്യ ലഫ്‌റ്റനന്‍റ് ഗവര്‍ണറായി ജി.സി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. ജി സി മുർമുവിന് ജമ്മു കശ്മീരിലെയും ലഡാക്കിലെയും ചീഫ് ജസ്റ്റിസായി തെരഞ്ഞെടുക്കപ്പെട്ട ഗീതാ മിത്തല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് അറുപതുകാരനായ മുർമു അധികാരമേറ്റത്.
ജമ്മു കശ്‌മീരിന്‍റെ ആദ്യ ലഫ്‌റ്റനന്‍റ് ഗവര്‍ണറായി ജി.സി മുര്‍മു - ജമ്മു കശ്‌മീര്‍
രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 250ഓളം പേര്‍ പങ്കെടുത്തു. 1985 ഐ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മുര്‍മു
ജമ്മു കശ്‌മീരിന്‍റെ ആദ്യ ലഫ്‌റ്റനന്‍റ് ഗവര്‍ണറായി ജി.സി മുര്‍മു
ഗുജറാത്തില്‍ ജനിച്ച മുര്‍മു 1985 ഐ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ബിജെപി നേതാവ് ജുഗല്‍ കിഷോര്‍, പിഡിപിയുടെ രാജ്യസഭാ അംഗം നാസിര്‍ ലാവെ എന്നിവരടക്കം 250ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.