ലക്‌നൗ:സഞ്‌ജീത് യാദവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് . ഈ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഞ്ജീത് യാദവിന്‍റെ കൊലപാതകം; യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അഖിലേഷ് യാദവ് - UP government
കഴിഞ്ഞ മാസമാണ് കാൺപൂരിൽ ലാബ് ജീവനക്കാരനായ സഞ്‌ജീത് യാദവിനെ സുഹൃത്തുക്കളടങ്ങിയ സംഘം തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യം ലഭിച്ചശേഷം കൊലപ്പെടുത്തി നദിയിൽ ഉപേക്ഷിക്കുകയും ചെയ്‌തത്. സഞ്ജീത് യാദവിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം നൽകുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
ഏറെ ദുഃഖകരമായ വാർത്താണിത്. സംഭവത്തിന് ശേഷവും സർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. യാദവിന്‍റെ കുടുംബത്തിന് 50 ലക്ഷമെങ്കിലും സർക്കാർ നഷ്‌ടപരിഹാരം നൽകണം. സഞ്‌ജീത് യാദവിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. അന്വേഷണത്തിൽ വീഴ്‌ച വരുത്തിയതിന് അഡീഷണൽ എസ്‌പി, സർക്കിൾ ഓഫീസർ എന്നിവരുൾപ്പെടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്‌തു. അഡീഷണൽ ഡയറക്‌ടർ ജനറൽ ബി.പി ജോഗ്‌ദണ്ഡിന്‍റെ നേതൃത്വത്തിൽ സഞ്ജീത് യാദവിന്‍റെ കുടുംബം മോചനദ്രവ്യം നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സർക്കാർ അറിയിച്ചു.
കഴിഞ്ഞ മാസമാണ് കാൺപൂരിൽ ലാബ് ജീവനക്കാരനായ സഞ്‌ജീത് യാദവിനെ സുഹൃത്തുക്കളടങ്ങിയ സംഘം തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യം ലഭിച്ചശേഷം കൊലപ്പെടുത്തി നദിയിൽ ഉപേക്ഷിക്കുകയും ചെയ്‌തത്.