പട്‌ന: മുംഗർ വെടിവയ്പിനെ തുടർന്ന് രൺദീപ് സുർജേവാലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ബിഹാർ ഗവർണർ ഫാഗു ചൗഹാനെ സന്ദർശിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി സുശീൽ മോദിയെയും ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണറെ സന്ദർശിച്ചത്. വെടിവയ്പിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മുംഗർ വെടിവയ്പ്; കോൺഗ്രസ് പ്രതിനിധി സംഘം ബിഹാർ ഗവർണറെ സന്ദർശിച്ചു - nitheesh kumar
മുംഗറിൽ ഒക്ടോബർ 26 ന് രാത്രിയിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷത്തിൽ 18 വയസുകാരൻ വെടിയേറ്റ് മരിച്ചിരുന്നു
ഒക്ടോബർ 26 ന് രാത്രിയിൽ ദുർഗാപൂജയുമായുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷത്തിൽ 18 വയസുകാരൻ വെടിയേറ്റ് മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലുണ്ടായ വെടിവയ്പിനെ തുടർന്ന് പൊലീസ് സൂപ്രണ്ടിനെയും ജില്ലാ മജിസ്‌ട്രേറ്റിനെയും ഉടൻ നീക്കാൻ ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ടു. പുതിയ ജില്ലാ മജിസ്‌ട്രേറ്റിനെയും എസ്‌പിയെയും ഇന്നു തന്നെ മുംഗറിൽ നിയമിക്കും. അടുത്ത ഏഴ് ദിവസത്തിനകം സംഭവത്തെക്കുറിച്ച് അന്വേഷണം പൂർത്തിയാക്കാൻ ഡിവിഷണൽ കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു.