താജ് ഹോട്ടൽ തകർക്കുമെന്ന് സന്ദേശം; സുരക്ഷ വർധിപ്പിച്ചു
09:40 June 30
പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് സന്ദേശം ലഭിച്ചത്
മുംബൈ: താജ് ഹോട്ടൽ ബോംബ് വെച്ച് തകർക്കുമെന്ന സന്ദേശത്തെ തുടർന്ന് ഹോട്ടലിൽ സുരക്ഷ വർധിപ്പിച്ചു. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് സന്ദേശം ലഭിച്ചത്. ഹോട്ടലിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.
2008ൽ തീവ്രവാദികൾ താജ് ഹേട്ടലിൽ ആക്രമണം നടത്തിയിരുന്നു. അന്ന് 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് 60 മണിക്കൂറാണ് ആക്രമണം നീണ്ട് നിന്നത്.
2008ൽ ആക്രമണം നടത്തിയ തീവ്രവാദികളിൽ ഒരാളായ അജ്മൽ കസബിനെ ജീവനേടെ പിടികൂടുകയും 2012 സെപ്റ്റംബർ 21ന് രാവിലെ പൂനെയിലെ യെർവാഡ ജയിലിൽ വെച്ച് വധശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നു.