കേരളം

kerala

ETV Bharat / bharat

ഹോളിക്കിടെ റോഡ്‌ സുരക്ഷാ പരിശോധന; 5000 ത്തോളം പേർ പിടിയില്‍

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്‌തതിന് 3000 പേർക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 486 പേർക്കെതിരെയും മുംബൈ പൊലീസ് കേസെടുത്തു.

Mumbai Traffic police nail down violators on Holi  ഹോളി ദിനത്തില്‍ റോഡ്‌ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 5000 ത്തോളം പിടിയില്‍  latest mumbai
ഹോളി ദിനത്തില്‍ റോഡ്‌ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 5000 ത്തോളം പിടിയില്‍

By

Published : Mar 11, 2020, 4:01 AM IST

മുംബൈ: ഹോളി ദിനത്തില്‍ റോഡ് സുരക്ഷ നിയമങ്ങള്‍ പാലിക്കാത്തതിന് മുംബൈ ട്രാഫിക് പൊലീസ് 5000 ത്തോളം പേർക്കെതിരെ കേസെടുത്തു. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്‌തതിന് 3000 പേർക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 486 പേർക്കെതിരെയും പൊലീസ് കേസെടുത്തു. മൊത്തം 5.396 പേർക്കെതിരെയാണ് രാത്രി എട്ടു മണിയോടകം പൊലീസ് കേസെടുത്തത്. ഇതില്‍ 1,471 പേർക്കെതിരെ അമിത വേഗത്തിനും, 486 പേർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും 341 പേർക്കെതിരെ ഇരു ചക്രവാഹനത്തില്‍ മൂന്നില്‍ അധികം ആളുകളുമായി യാത്ര ചെയ്‌തതിനും 3025 പേരെ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിനുമാണ്‌ അറസ്റ്റ്‌ ചെയ്‌തത്.

For All Latest Updates

ABOUT THE AUTHOR

...view details