കേരളം

kerala

ETV Bharat / bharat

കനത്ത മഴ: കല്യാണിൽ  300 ഓളം പേരെ രക്ഷപ്പെടുത്തി - കല്യാണിൽ കുടുങ്ങി

മഴയിൽ ഉൽഹാസ് നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന 115 ഓളം പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി

കല്യാണിൽ കുടുങ്ങി 300 ഓളം പേരെ രക്ഷപ്പെടുത്തി

By

Published : Jul 28, 2019, 5:50 PM IST

മുംബൈ: കനത്ത മഴയിൽ മുംബൈയിലെ കല്യാണിൽ കുടുങ്ങിയ മുന്നോറോളം പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ത്യൻ സൈന്യത്തിന്‍റെയും വ്യോമസേനയുടെയും സംയുക്തമായ പരിശ്രമത്തിലൂടെയാണ് രക്ഷാപ്രവർത്തനം നടന്നത്. വ്യോമസേനയുടെ എംഐ 17 ഹെലിക്കോപ്റ്ററിന്‍റെ സഹായത്തോടെ കെട്ടിടത്തിന്‍റെ മേൽക്കൂരയിലുണ്ടായിരുന്ന ഒമ്പത് പേരെ രക്ഷപ്പെടുത്തി. മഴയിൽ ഉൽഹാസ് നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന 115 ഓളം പേരെയാണ് സുരക്ഷാ സേന രക്ഷപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ റായ്ഗഡ്, താനെ, പൽഘർ, രത്‌നഗിരി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details