മുംബൈ/തിരുവനന്തപുരം:പീഢനക്കേസിൽ കുറ്റാരോപിതനായ ബിനോയ് കോടിയേരിയെ കണ്ടെത്തുന്നതിന് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയ് രാജ്യം വിട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസ് നിർദേശപ്രകാരം ഇമിഗ്രേഷൻ വിഭാഗം നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് ബിനോയിയുടെ പാസ്പോർട്ട് രേഖകൾ നൽകും. വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ബിനോയ് കോടിയേരിക്കായി മുംബൈ പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ് - പൊലീസ്
രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് ബിനോയിയുടെ പാസ്പോർട്ട് രേഖകൾ നൽകും
ബിനോയ് കോടിയേരി
കേസ് പരിഗണിക്കുന്ന ദിൻഡോഷി സെഷൻസ് കോടതി ജഡ്ജി അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച പരിഗണിക്കേണ്ട കേസ് നാളെത്തേക്ക് മാറ്റിയത്. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്ന് ബിനോയിക്കായി കേരളത്തിൽ അഞ്ച് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മുപ്പത്തിമൂന്നുകാരിയുടെ പരാതിയിൽ ലൈംഗിക പീഢനം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Last Updated : Jun 26, 2019, 10:10 AM IST