ധാരാവിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി - കൊറോണ
ധാരാവിയിൽ 28 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും ഇവിടെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
മുംബൈ: ധാരാവിയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ധാരാവിക്ക് മറ്റു സ്ഥലങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് ബാരിക്കേടുകൾ സ്ഥാപിച്ചു. കൂടാതെ ജനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കാനായി പൊലീസ് ഉദ്യോഗസ്ഥരെയും ധാരാവിയിൽ നിയോഗിച്ചു. ഇതുവരെ നാല് പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. 28 പേർക്ക് ധാരാവിയിൽ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മഹാരാഷ്‌ട്രയിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. അതേ സമയം സംസ്ഥാനത്തെ ലോക്‌ഡൗൺ ഏപ്രിൽ 30 വരെ നീട്ടി.