സിഎഎ വിരുദ്ധ പ്രക്ഷോഭം;ജാഗ്രത പുലർത്തി മുംബൈ - high alert after violence
ആസാദ് മൈതാനത്ത് നിയുക്ത പ്രദേശം ഒഴികെ മുംബൈയിലെ മറ്റ് പ്രദേശങ്ങളില്‍ പ്രതിഷേധത്തിന് അനുമതി നൽകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി
സിഎഎ വിരുദ്ധ പ്രക്ഷോഭം;ജാഗ്രതപുലർത്തി മുംബൈ
മുംബൈ:ഡല്‍ഹിയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലെ അക്രമാസക്തമായ ഏറ്റുമുട്ടലിനെത്തുടർന്ന് മുബൈയില്‍ അതീവ ജാഗ്രത. മുംബൈയില്‍ അതീവ ജാഗ്രത പാലിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ക്രമസമാധാന പാലനത്തിനായി സംസ്ഥാന പൊലീസ് മുൻകരുതൽ സ്വീകരിച്ചു. ആസാദ് മൈതാനത്ത് നിയുക്ത പ്രദേശം ഒഴികെ മുംബൈയിലെ മറ്റ് പ്രദേശങ്ങളില്‍ പ്രതിഷേധത്തിന് അനുമതി നൽകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.