മുംബൈ: ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ മേയർ കിഷോരി പട്‌നേക്കർ നഴ്‌സിങ് ജോലിയിലേക്ക് തിരികെപ്പോകുന്നു. കൊവിഡിനെ തുടർന്ന് അരക്ഷിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നഴ്‌സിങ് ജോലിയിലേക്ക് തിരികെപ്പോകുന്നത്.
മുംബൈ മുനിസിപ്പൽ കോർപറേഷൻ മേയർ നഴ്‌സിങ് ജോലിയിലേക്ക് തിരികെപ്പോകുന്നു - കൊറോണ
ബിഎംസിയുടെ ബി.വൈ.എൽ ആശുപത്രിയിലാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്
മുംബൈ മുനിസിപ്പൽ കോർപറേഷൻ മേയർ നഴ്‌സിങ് ജോലിയിലേക്ക് തിരികെപ്പോകുന്നു
രാഷ്‌ട്രീയ പ്രവർത്തകയാകുന്നതിന് മുൻപ് നഴ്‌സായി സേവനമനുഷ്‌ഠിച്ച കിഷോരി പട്‌നേക്കർ ബിഎംസിയുടെ ബി.വൈ.എൽ ആശുപത്രിയിലാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. 231 പ്രദേശങ്ങൾ കണ്ടെയ്‌ന്‍മെന്‍റ് സോണിൽ നിന്നും പുറത്തായിട്ടുണ്ടെന്നും 14 ദിവസമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലാണ് ഈ തീരുമാനമെന്നും മേയർ പറഞ്ഞിരുന്നു. അതേ സമയം കിഷോരിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി നേതാക്കൾ രംഗത്തെത്തി.