മുംബൈ: മുംബൈ മേയർ കിഷോരി പെഡ്നേകർക്ക് കൊവിഡ്. മേയർ തന്നെയാണ് തന്‍റെ ട്വിറ്റർ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും എന്നാൽ, രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ട്വീറ്റിൽ കിഷോരി പെഡ്നേകർ വിശദമാക്കി. "എനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഡോക്‌ടർമാരുടെ നിർദേശപ്രകാരം ഞാൻ വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണ്," എന്നും ട്വീറ്റിൽ കിഷോരി പെഡ്നേകർ കൂട്ടിച്ചേർത്തു.
മുംബൈ മേയർ കിഷോരി പെഡ്നേകർക്ക് കൊവിഡ് - Mumbai Mayor tested covid positive
നിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും എന്നാൽ, രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും കിഷോരി പെഡ്നേകർ ട്വിറ്ററിലൂടെ അറിയിച്ചു.
മുംബൈ മേയർ കിഷോരി പെഡ്നേകർ
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 23,816 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 9,67,349 ആയി. അതേസമയം, ഇന്ത്യയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 44 ലക്ഷം കടന്നു.