മുംബൈയില്‍ പൊലീസ് കോൺസ്റ്റബിളിന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു
അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയക്കുമെന്ന് സീനിയർ ഇൻസ്‌പെക്ടര്‍ പന്ദ്രിനാഥ് വാവ്‌ഹല്‍ പറഞ്ഞു
മുംബൈ:മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയക്കുമെന്ന് സീനിയർ ഇൻസ്‌പെക്ടര്‍ പന്ദ്രിനാഥ് വാവ്‌ഹല്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ഇദ്ദേഹം സുഖമില്ലാത്തതിനെ തുടർന്ന് അവധിയിലായിരുന്നു. കൊവിഡ് 19ന്‍റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനക്കയച്ചു. പരിശോധന റിപ്പോർട്ടിൽ വൈറസ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുരാർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടര്‍ക്ക് ഈ മാസം ആദ്യം വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.