കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ കോളജ്‌ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ്‌ ആക്രമണം - college student got attacked by ex-principal

പെൺകുട്ടി നേരത്തെ പഠിച്ചിരുന്ന സ്‌കൂളിലെ മുന്‍ പ്രന്‍സിപ്പലും മറ്റ് ജീവനക്കാരും ചേര്‍ന്നാണ്‌ പെൺകുട്ടിക്ക് നേരേ ആസിഡ്‌ ഒഴിച്ചത്‌

Girl survives acid attack  Acid attack  Crimes in India  Crimes on Women  Physical assault  Crime news  mumbai-girl-survives-acid-attack-by-ex-principal-others  college student got attacked by ex-principal  മുംബൈയില്‍ കോളജ്‌ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ്‌ ആക്രമണം
മുംബൈയില്‍ കോളജ്‌ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ്‌ ആക്രമണം

By

Published : Dec 24, 2019, 6:31 PM IST

മുംബൈ : കോളജ്‌ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ്‌ ആക്രമണം. പെൺകുട്ടി നേരത്തെ പഠിച്ചിരുന്ന സ്‌കൂളിലെ മുന്‍ പ്രന്‍സിപ്പലും മറ്റ് ജീവനക്കാരും ചേര്‍ന്നാണ്‌ പെൺകുട്ടിക്ക് നേരേ ആസിഡ്‌ ഒഴിച്ചത്‌. ഞായറാഴ്‌ച രാവിലെ പെൺകുട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്‌. ആക്രമണത്തില്‍ നെഞ്ചിനും കാലുകൾക്കും പരിക്കേറ്റ പെൺകുട്ടിയെ പ്രാഥമിക ചികിതത്സക്കായി സിയോൺ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട്‌ വീട്ടിലേക്കയച്ചു. സംഭവത്തില്‍ പെൺകുട്ടി പൊലീസില്‍ പരാതി നല്‍കി. സ്‌കൂൾ പ്രിന്‍സിപ്പലിന്‍റെയും അധ്യാപകന്‍റെയും മറ്റ് രണ്ട്‌ ജിവനക്കാരുടെയും പേരിലാണ്‌ പരാതി നല്‍കിയത്‌. മുന്‍ ശത്രുതയാണ്‌ ആക്രമണത്തിന് കാരണം. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും കൂടുതല്‍ വിവരങ്ങൾ പുറത്തുവിടാന്‍ സാധിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details