മുംബൈ: സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ ഡിഎച്ച്എഫ്എല്‍ ഉടമകളായ വധാവന്‍ സഹോദരന്മാരുടെ കസ്റ്റഡി കാലാവധി നീട്ടി. എന്‍ഫോഴ്‌സ് മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കസ്റ്റഡിയിലായിരുന്ന കപില്‍ വധാവന്‍റെയും ധീരജ് വധാവന്‍റെയും കസ്റ്റഡി കാലാവധിയാണ് മെയ് 27 വരെയാണ് നീട്ടിയത്. യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂറിനെതിരായ സാമ്പത്തിക തട്ടിപ്പുകേസിലാണ് വധാവന്‍ സഹോദരന്‍മാര്‍ അറസ്റ്റിലാകുന്നത്. ഈ മാസമാദ്യം അറസ്റ്റിലായ ഇവരെ റിമാന്‍റ് കാലാവധി കഴിഞ്ഞ് വെള്ളിയാഴ്‌ചയാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്.
വധാവന്‍ സഹോദരന്മാരുടെ കസ്റ്റഡി കാലാവധി മെയ് 27 വരെ നീട്ടി
എന്‍ഫോഴ്‌സ് മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കസ്റ്റഡിയിലായിരുന്ന കപില്‍ വധാവന്‍റെയും ധീരജ് വധാവന്‍റെയും കസ്റ്റഡി കാലാവധിയാണ് മുംബൈ പ്രത്യേക കോടതി നീട്ടിയത്.
വധാവന്‍ സഹോദരന്മാരുടെ കസ്റ്റഡി കാലാവധി മെയ് 27 വരെ നീട്ടി
കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് ഇഡി കസ്റ്റഡി കാലാവധി നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അന്തരിച്ച ഗുണ്ടാനേതാവ് ഇഖ്‌മാല്‍ മിര്‍ച്ചിയുമായി ബന്ധപ്പെട്ട മറ്റൊരു സാമ്പത്തിക തട്ടിപ്പു കേസിലും ഇഡിയുടെ അന്വേഷണം നേരിടുകയാണ് വധാവന്‍ സഹോദരന്മാര്‍. ലോക്ക് ഡൗണിനിടെ ഏപ്രിലില്‍ ലോണവാലയില്‍ നിന്നും മഹാബലേശ്വറിലേക്ക് യാത്ര ചെയ്‌തതിന് വധാവന്‍ കുടുംബത്തെ പൊലീസ് പിടികൂടിയിരുന്നു.