മുംബൈയിൽ 537 പുതിയ കൊവിഡ് ബാധിതർ - മുംബൈ കൊവിഡ് അപ്‌ഡേറ്റ്
മുംബൈയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,92,008 ആയി
മുംബൈ:മുംബൈയിൽ 537 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,92,008 ആയി ഉയർന്നു. ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 11,094 ആയി. 486 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 2,71,870 ആയി. 8,186 പേർ ചികിത്സയിൽ തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 13,860 കൊവിഡ് പരിശോധനകളാണ് നടത്തിയത്. 23,25,363 പരിശോധനകളാണ് ഇതുവരെ നടത്തിയത്. നിലവിൽ മുംബൈയിൽ 290 കണ്ടെയ്‌ൻമെന്‍റ് സോണുകളുണ്ട്. 2,561 കെട്ടിടങ്ങൾ സീൽ ചെയ്‌തു.