മുംബൈ:ഭീമ കൊറേഗാവ് എൽഗാർ പരിഷത്ത് കേസിലെ പ്രതികളായ സാഗർ ഗോർഖെ, രമേശ് ഗെയ്‌ചോർ, ജ്യോതി ജഗ്‌താപ്പ് എന്നിവരെ മുംബൈ സെഷൻസ് കോടതി സെപ്റ്റംബർ 19 വരെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. നിരോധിത തീവ്രവാദ സംഘടനയായ സിപിഐയുടെ (മാവോയിസ്റ്റ്) മുന്നണി സംഘടനയായ കബീർ കലാ മഞ്ചിലെ അംഗങ്ങളാണ് പ്രതികൾ.
കേസിൽ പ്രതികളായ സാഗർ തത്യാരം ഗോർഖെ (32), രമേശ് മുർലിധർ ഗെയ്‌ചോർ (36) എന്നിവർ സെപ്റ്റംബർ 7നാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു.