മുംബൈ: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നിൽ 'ഫ്രീ കശ്മീർ' എന്നെഴുതിയ പ്ലക്കാർഡുമായി നിന്ന യുവതിയെ മുംബൈ പൊലീസ് കസ്‌റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തി. ജെഎൻയു ആക്രമണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് കവിയും, തിരക്കഥാകൃത്തുമായ മെഹെക് മിര്‍സ പ്രഭു എന്ന യുവതി "ഫ്രീ കശ്മീർ" എന്നെഴുതിയ പ്ലക്കാർഡ് ഉയര്‍പ്പിടിച്ച് പ്രതിഷേധിച്ചത്. പിന്നാലെ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഡെപ്യൂട്ടി കമ്മിഷണറുടെ സാന്നിധ്യത്തില്‍ കൊലാബ പൊലീസ് സ്‌റ്റേഷനില്‍ വച്ചാണ് മെഹക് മിര്‍സയുടെ മൊഴി രേഖപ്പെടുത്തിയത്.
ഫ്രീ കശ്‌മീര്‍ പ്രതിഷേധം; യുവതിയുടെ മൊഴി രേഖപ്പെടുത്തി - ജെഎൻയു സമരം വാര്‍ത്ത
കവിയും, തിരക്കഥാകൃത്തുമായ മെഹെക് മിര്‍സ പ്രഭു എന്ന യുവതിയാണ് "ഫ്രീ കശ്മീർ" എന്നെഴുതിയ പ്ലക്കാർഡ് ഉയര്‍പ്പിടിച്ച് പ്രതിഷേധിച്ചത്.
ഫ്രീ കശ്‌മീര്‍ പ്രതിഷേധം; യുവതിയുടെ മൊഴി രേഖപ്പെടുത്തി
അഭിഭാഷകന്‍റെ ഒപ്പമെത്തിയാണ് മെഹക് മിര്‍സ മൊഴി നല്‍കിയത്. മൊഴിയെടുക്കലിന്‍റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവം കേസായതിന് പിന്നാലെ സംഭവത്തില്‍ യുവതി മാപ്പ് പറഞ്ഞിരുന്നു. യുവതി കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അവരുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേഷ്‌മുഖ് പറഞ്ഞിരുന്നു.