വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; അധ്യാപകന്‍ അറസ്റ്റിൽ - കോച്ചിംഗ് ക്ലാസ് അധ്യാപകന്‍ അറസ്റ്റിൽ
വിദ്യാർഥിനിയുടെ പരാതിയെ തുടർന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
മുംബൈ: വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുംബൈയിലെ കോച്ചിംഗ് ക്ലാസിലെ അധ്യാപകനായ നിഖിൽ ഡേവിനെയാണ് അറസ്റ്റ് ചെയ്‌തത്. വിദ്യാർഥിനി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പതിനഞ്ചുകാരിയായ വിദ്യാർഥിനി, അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചതായി പരാതിപ്പെട്ടിട്ടുണ്ട്. പ്രതി അടുത്തിടെ വിദ്യാർഥിനിയുടെ പുസ്‌തകത്തിൽ പാട്ടുകളുടെ പേരുകൾ എഴുതി അവയുടെ വീഡിയോ കാണാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വീഡിയോകളുടെ ഉള്ളടക്കം മോശമാണെന്ന് പിന്നീട് കണ്ടെത്തി. അധ്യാപകൻ കുട്ടിക്ക് സമ്മാനങ്ങൾ നൽകി അടുക്കാൻ ശ്രമം നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. നിഖിൽ ഡേവിനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.