മുംബൈയിൽ ട്രക്ക് പിന്നിൽ നിന്ന് ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു - truck hits car cab in mumbai Ghatkopar
ട്രക്ക് ഡ്രൈവർ അപകടസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു, പൊലീസ് ഇയാൾക്കായുള്ള തിരച്ചിലിലാണ്.
![മുംബൈയിൽ ട്രക്ക് പിന്നിൽ നിന്ന് ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4373497-4-4373497-1567918491899.jpg)
മുംബൈയിൽ ട്രക്ക് പിന്നിൽ നിന്ന് ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു
മുംബൈ: ടിപ്പർ ലോറി കാറിലിടിച്ച് കാബ് ഡ്രൈവർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ഘട്കോപറിന് സമീപമാണ് അപകടം നടന്നത്. എക്‌സ്പ്രസ് ഹൈവേയുടെ ഒരു വശത്തായി പാർക്ക് ചെയ്തിരുന്ന ക്യാബിലേക്ക് വേഗതയിൽ വന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ക്യാബിനുള്ളിൽ ഇരിക്കുകയായിരുന്ന ഡ്രൈവറിന് പരിക്കേറ്റതിനെത്തുടർന്ന് വഴിയാത്രക്കാരൻ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അപകടം നടന്നയുടനെ ട്രക്കിന്‍റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ഇയാളെ പൊലീസ് തിരയുന്നു.