കനത്ത മഴ : മുംബൈ വിമാനത്താവളത്തിൽ സർവ്വീസുകൾ നിർത്തി വച്ചു - വിമാനത്താവളം
മഴയെ തുടർന്ന് വ്യോമപാതയുടെ വ്യക്തത നഷ്ടപ്പെട്ടതാണ് സർവ്വീസുകൾ നിർത്തി വെക്കാൻ കാരണം
മുംബൈ
മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തി വച്ചു. മുംബൈ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും ഡൽഹി എയർപ്പോർട്ടിലേക്ക് തിരിച്ചു വിട്ടു. മഴയെ തുടർന്ന് വ്യോമ പാതയുടെ വ്യക്തത നഷ്ടപ്പെട്ടതാണ് സർവ്വീസുകൾ നിർത്തി വെക്കാൻ കാരണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.