മുംബൈയിൽ ലിഫ്റ്റ് അപകടത്തിൽ യുവതി മരിച്ചു - അപകടം
ലിഫ്റ്റിലേക്ക് കയറുന്നതിനിടയിൽ കാല് ലിഫ്റ്റ് ഷാഫ്റ്റിൽ കുടുങ്ങുകയായിരുന്നു.

മുംബൈയിൽ ലിഫ്റ്റ് അപകടത്തിൽ യുവതി മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ കൊളാബയിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവതി മരിച്ചു. നേവി റസിഡൻഷ്യൽ കോളനിയിൽ വീട്ട്ജോലി ചെയ്തിരുന്ന ആർതി ദശരത് പർദേശി (45) എന്ന യുവതിയാണ് ജോലിക്ക് പോകുന്നതിനിടെ ലിഫ്റ്റിനിടയില്‍ കാല് കുടുങ്ങി മരിച്ചത്. ലിഫ്റ്റിലേക്ക് കയറുന്നതിനിടയിൽ കാല് ലിഫ്റ്റ് ഷാഫ്റ്റിൽ കുടുങ്ങുകയായിരുന്നു. അടിയന്തര വൈദ്യ സഹായം നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.