15കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന്പേർ പിടിയിൽ - 15 കാരി
മൻഖുർദ്-ഘട്കോപ്പർ ലിങ്ക് റോഡിലാണ് സംഭവം. ഓടുന്ന കാറിൽ വച്ച് 15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെയാണ് പിടികൂടിയത്.
15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന്പേർ പിടിയിൽ
മുംബൈ: മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൻഖുർദ്-ഘട്കോപ്പർ ലിങ്ക് റോഡിലാണ് സംഭവം. ഓടുന്ന കാറിൽ വച്ച് 15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെയാണ് പിടികൂടിയത്. ഐപിസി സെക്ഷൻ 376 (ഡി), പോക്സോ ആക്ട് എന്നിവ പ്രകാരം അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.