ന്യൂഡല്‍ഹി; അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ജെയ്‌ഷെ ഇ മുഹമ്മദ് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോര്‍ട്ട്. ഡല്‍ഹി, യുപി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നാണ് വിവരം. മിലിട്ടറി ഇന്‍റലിജന്‍സും റോയും ഐബിയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂന്ന് ഏജന്‍സികള്‍ നൽകിയ സമാന മുന്നറിയിപ്പിനെ അതീവ ഗൗരവകരമായാണ് കേന്ദ്രസർക്കാർ കാണുന്നത്.
ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് - top news of the day
മിലിട്ടറി ഇന്‍റലിജന്‍സും റോയും ഐബിയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
![ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5017751-633-5017751-1573359254373.jpg)
അതേസമയം അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി അയോധ്യയില്‍ 4000 സി.ആര്‍.പി.എഫ് ഭടന്മാരെക്കൂടി വിന്യസിച്ചിട്ടുണ്ട്. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പ്രസ്താവിച്ചിരിക്കുന്നത്. പകരം മുസ്‌ലിങ്ങള്‍ക്ക് അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ നല്‍കണമെന്നും വിധിച്ചു. 19ാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച വലിയ തര്‍ക്കത്തിനാണ് ഇതോടുകൂടി പരിഹാരമായിരിക്കുകയാണ്.