റിപ്പബ്ലിക്ക് ദിനാഘോഷം; കനത്ത സുരക്ഷയിൽ തലസ്ഥാന നഗരി - ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ
എല്ലാ സേനകളുടെയും റിഹേഴ്‌സൽ പൂർത്തിയാക്കിയെന്നും പരസ്‌പര ഏകോപനത്തോടെയാണ് സേനകൾ പ്രവർത്തിക്കുന്നതെന്നും ഡൽഹി പൊലീസ് അറിയിച്ചു
ന്യൂഡൽഹി:റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നതെന്ന് ഡൽഹി പൊലീസ്. റിപ്പബ്ലിക് ദിന പരേഡിൽ ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ ആണ് മുഖ്യാതിഥിയാകുക. ഇദ്ദേഹത്തിനായും പ്രത്യേക സുരക്ഷ സംവിധാനവും പൊലീസ് ഒരുക്കിയിട്ടുണ്ട്. എല്ലാ സേനകളുടെയും റിഹേഴ്‌സൽ പൂർത്തിയാക്കിയെന്നും പരസ്‌പര ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ഡൽഹി പൊലീസ് അറിയിച്ചു.
ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം തയ്യാറാണെന്നും പരേഡ് റൂട്ടിൽ ജാഗ്രത പാലിക്കാൻ ഷാർപ്പ് ഷൂട്ടർമാരെയും സ്‌നിപ്പർമാരെയും ബഹുനില കെട്ടിടങ്ങളിൽ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു. 22,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു.