മുലായം സിംഗ് യാദവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു - ഉത്തർപ്രദേശ്
മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
![മുലായം സിംഗ് യാദവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3654549-thumbnail-3x2-mulaya.jpg)
ഗാസിയാബാദ്: സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉത്തർപ്രദേശിലെ യശോദ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മുലായം സിംഗിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസവും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.