കേരളം

kerala

ETV Bharat / bharat

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ - മുന്‍ രാഷ്‌ട്രപതി

ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുന്ന പ്രണബ് മുഖര്‍ജി വെന്‍റിലേറ്ററിലാണ്

Pranab Mukherjee  Pranab Mukherjee in coma  Pranab on ventilator support  haemodynamically stable  പ്രണബ് മുഖര്‍ജി  മുന്‍ രാഷ്‌ട്രപതി  പ്രണബ് മുഖര്‍ജി കോമയില്‍
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

By

Published : Aug 29, 2020, 5:23 PM IST

ന്യൂഡല്‍ഹി: രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്നുള്ള ഓപ്പറേഷന് ശേഷം കോമയിലായ പ്രണബ് മുഖര്‍ജിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടെന്നാണ് ഒടുവില്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുന്ന പ്രണബ് മുഖര്‍ജി വെന്‍റിലേറ്ററിലാണ്. ഓഗസ്‌റ്റ് 10ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details