മുംബൈ:തുടര്‍ച്ചയായ ഒന്‍പതാം തവണയും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന നേട്ടം മുകേഷ് അംബാനിക്ക് സ്വന്തം. കൊവിഡ് പ്രതിസന്ധിക്കിടയിലും ആസ്തിയില്‍ 73% വര്‍ധനവുണ്ടായതോടെ ആകെ സമ്പത്ത് 6.58 ലക്ഷം കോടിയായി ഉയര്‍ന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് റിലയന്‍സ് ഗ്രൂപ്പ് തലവന്‍റെ കുതിപ്പ്. ആഗോള തലത്തില്‍ അംബാനി അഞ്ചാം സ്ഥാനത്താണെന്നും വെല്‍ത്ത് ഹുറുണ്‍ ഇന്ത്യയുടെ പട്ടിക വ്യക്തമാക്കുന്നു. ടെലികോം മേഖലയില്‍ ഈ വര്‍ഷമുണ്ടാക്കിയ നേട്ടം അംബാനിക്ക് നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍. 1000 കോടിക്ക് മുകളില്‍ ആസ്തിയുള്ള 828 ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.
കൊവിഡിലും സമ്പത്തില്‍ 73% വര്‍ധന; അമ്പരപ്പിച്ച് അംബാനി
ആകെ സമ്പത്ത് 6.58 ലക്ഷം കോടിയായി ഉയര്‍ന്നതോടെ തുടര്‍ച്ചയായ ഒന്‍പതാം തവണയും രാജ്യത്തെ ധനികരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ മുകേഷ് അംബാനിക്ക് കഴിഞ്ഞു. ആഗോള തലത്തില്‍ അംബാനി അഞ്ചാം സ്ഥാനത്താണ്.
കൊവിഡിലും സമ്പത്തില്‍ 73% വര്‍ധന; അമ്പരപ്പിച്ച് അംബാനി
ഗുജറാത്ത് സ്വദേശിയായ ഗൗതം അദാനിയും ഈ വര്‍ഷം വലിയ നേട്ടമുണ്ടാക്കി. വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതോടെ സമ്പത്തില്‍ 48 % വര്‍ധനവുണ്ടായി. ഇതോടെ ആകെ ആസ്തി 1.40 ലക്ഷം കോടിയായി ഉയര്‍ന്നു. രണ്ട് റാങ്കിങ് മെച്ചപ്പെടുത്തി രാജ്യത്തെ ധനികരുടെ പട്ടികയില്‍ നാലാമതെത്തി. സാമ്പത്തിക തര്‍ക്ക കേസില്‍ പ്രതിസന്ധിയിലാണെങ്കിലും 1.43 ലക്ഷം കോടി ആസ്തിയോടെ ഹിന്ദുജ സഹോദരങ്ങളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.