ന്യൂഡല്‍ഹി: രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് തൊഴിലില്ലായ്‌മ എന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. അഞ്ച് വര്‍ഷത്തിനുള്ളില്‍ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെ അഞ്ച് കോടിയിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ മാത്രമേ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥ എന്ന സ്വപ്നത്തിലേക്ക് നമ്മുക്ക് എത്തിച്ചേരാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് നിതിന്‍ ഗഡ്‌കരി - Nitin Gadkari
നിലവില്‍ രാജ്യത്തിന്‍റെ ജിഡിപിയില്‍ 29 ശതമാനവും സംഭാവന ചെയ്യുന്നത് രാജ്യത്തെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെയാണ്.
ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ആലിബാബ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇതുപോലെ ഇന്ത്യയിലും നമ്മള്‍ പ്രാവര്‍ത്തികമാക്കണം. ഇതിനായി ഗവണ്‍മെന്‍റിന്‍റെ ഇ-മാര്‍ക്കറ്റുമായി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം കരാറില്‍ എത്തും. ഭാരത് ക്രാഫ്റ്റ് എന്ന് ഈ ഓണ്‍ലൈന്‍ വെബ് സൈറ്റിന് പേര് നല്‍കും. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ 10 കോടി വരുമാനം പ്രതീക്ഷിച്ചാണ് ഈ വെബ്സൈറ്റ് ആരംഭിക്കുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ രാജ്യത്തിന്‍റെ ജിഡിപിയില്‍ 29 ശതമാനവും സംഭാവന ചെയ്യുന്നത് രാജ്യത്തെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെയാണ്. 11 കോടി തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥ എന്ന സ്വപ്നത്തിലേക്ക് നമ്മള്‍ എത്തണമെങ്കില്‍ സമ്പദ്‌വ്യവസ്ഥയുടെ 50 ശതമാനമെങ്കിലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖല സംഭാവന ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെ ആറാമത് അന്താരാഷ്ട്ര യോഗത്തില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.