ന്യൂഡൽഹി: മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്‍റർപ്രൈസസ് (എംഎസ്എംഇ) മേഖലയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്നും എംഎസ്എംഇ ഇതുവരെ 11 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
എംഎസ്എംഇ രാജ്യത്ത് സൃഷ്ടിച്ചത് 11 കോടി തൊഴിലവസരങ്ങൾ: നിതിൻ ഗഡ്കരി - jobs in India
എംഎസ്എംഇ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്നും നിതിൻ ഗഡ്കരി.
നിതിൻ ഗഡ്കരി
നമസ്‌തേ ഭാരത് എക്സിബിഷനിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. നിലവിൽ എംഎസ്‌എംഇയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മേഖല. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. ജിഡിപിയ്ക്ക് ഇത് 30 ശതമാനം സംഭാവന ചെയ്യുന്നു. കയറ്റുമതിയെ സംബന്ധിച്ചിടത്തോളം, ഇത് 48 ശതമാനമാണ്. ഇതുവരെ 11 കോടി തൊഴിലവസരങ്ങൾ എംഎസ്എംഇ മേഖല സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.