ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളില്‍ നിന്നായി അമ്രപാലി ഗ്രൂപ്പില്‍ നിന്ന് 40 കോടി രൂപ ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി സുപ്രീംകോടതിയെ സമീപിച്ചു. 2009 ലാണ് അമ്രപാലി ഗ്രൂപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായി ധോണി നിയമിതനായത്. 2016 വരെ മാര്‍ക്കറ്റിംഗ്, പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലും പ്രവര്‍ത്തിച്ചു. പരാതിയെ തുടർന്ന് അമ്രപാലി ഗ്രൂപ്പിന്‍റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനിൽകുമാർ ശർമയെയും മറ്റ് രണ്ട് ഡയറക്ടർമാരായ ശിവപ്ര, അജയ് കുമാര്‍ എന്നിവരെയും ഡൽഹി പൊലീസിലെ ഇക്കണോമിക് ഒഫൻസസ് വിങ് അറസ്റ്റ് ചെയ്തു.
അമ്രപാലി ഗ്രൂപ്പിനെതിരെ ധോണി സുപ്രീംകോടതിയില്‍ - വില്ല
അമ്രപാലി ഗ്രൂപ്പില്‍ നിന്ന് 40 കോടി രൂപ ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ധോണി സുപ്രീംകോടതിയെ സമീപിച്ചത്.
ധോണി
2011 ലോകകപ്പ് ഇന്ത്യ നേടിയതിനെ തുടർന്ന് ടീമിലെ എല്ലാവർക്കും ഒമ്പത് കോടി വിലമതിക്കുന്ന അമ്രപാലി ഡ്രീം വാലി പ്രോജക്ടിന്‍റെ വില്ല സമ്മാനമായി നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ധോണിക്ക് ഒരു കോടി രൂപ വിലമതിക്കുന്ന വില്ലയും ബാക്കി ടീമംഗങ്ങള്‍ക്ക് 55 ലക്ഷം രൂപ വിലമതിക്കുന്ന വില്ലയുമാണ് നൽകിയത്.