ഭോപ്പാല്‍: തലാഖ് ചെയ്യപ്പെട്ട സ്‌ത്രീയെ പൂജാരി ബലാത്സംഗം ചെയ്‌തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനെയും പൂജാരിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ആദ്യം മുത്തലാഖ് പിന്നാലെ പീഡനം: ഭര്‍ത്താവും പൂജാരിയും പിടിയില്‍ - മുത്തലാഖ് വാര്‍ത്തകള്‍
കുടുംബ വഴക്ക് പരിഹരിക്കാനുള്ള പൂജയ്‌ക്കിടെയാണ് പൂജാരി യുവതിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ നവംബര്‍ മൂന്നിനാണ് അകാരണമായി യുവതിയെ ഭര്‍ത്താവ് തലാഖ് ചൊല്ലിയത്. പിന്നീട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് യുവതിയുമായി പൂജാരിയെ സമീപിച്ചു. തുടര്‍ന്ന് ഒരു പ്രത്യേക പൂജ നടത്തണമെന്ന് പൂജാരി ആവശ്യപ്പെടുകയും, ഭര്‍ത്താവ് അതിന് സമ്മതിക്കുകയും ചെയ്‌തു. പൂജയ്‌ക്കിടെയാണ് പൂജാരി യുവതിയെ പീഡിപ്പിച്ചത്.
പിന്നാലെ യുവതിയെ ഒപ്പം കൂട്ടാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനെതിരെ മുത്തലാഖ് നിരോധന നിയമ പ്രകാരവും, പൂജാരിക്കെതിരെ ബലാത്സംഗത്തിനുള്ള കേസുമാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്‌തു.