ഭോപാൽ: മധ്യപ്രദേശില്‍ ഭൂമിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ബാബർഖേദ ഗ്രാമത്തിലാണ് സംഭവം നടന്നത്. രാംസഹായ്, ഭോല എന്നിവരാണ് മരിച്ചത്.
മധ്യപ്രദേശിൽ ഭൂമിത്തർക്കം; രണ്ട് പേർ മരിച്ചു - ബാബർഖേദ
രാംസഹായ്, ഭോല എന്നിവരാണ് ബാബർഖേദ ഗ്രാമത്തിലെ സംഘർഷത്തിൽ മരിച്ചത്.
മധ്യപ്രദേശിൽ ഭൂമിത്തർക്കം; രണ്ട് പേർ മരിച്ചു
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. ഒരേ ഗ്രാമത്തിലുള്ള രാംസഹായ് ഗുർജാർ, ബാബു ഗുർജാർ എന്നിവർ തമ്മിലുള്ള ഭൂമിത്തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.